ജനസംഖ്യ വിവരങ്ങൾ
ജനസംഖ്യ
2011ലെ സെൻസസ് അനുസരിച്ച് പഞ്ചായത്തിലെ ആകെ ജനസംഖ്യ 44200 ആണ്. ഇതിൽ 24040 പുരുഷന്മാരും 20160 സ്ത്രീകളുമാണ് ഉള്ളത്. പഞ്ചായത്തിന്റെ ജനസാന്ദ്രത 1072 (ഒരു ച.കി.മീറ്ററിൽ താമസിക്കുന്ന ജനങ്ങളുടെ എണ്ണം) സ്ത്രീപുരുഷ അനുപാതം 1099 ആണ്. പഞ്ചായത്തിന്റെ സാക്ഷരത 68.96 ശതമാനമാണ് (പുരുഷ സാക്ഷരത 62.6 ശതമാനവും, സ്ത്രീ സാക്ഷരത 54 ശതമാനവുമാണ്). ജനസംഖ്യയിൽ 85 ശതമാനവും കാർഷിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരാണ്. 2011ലെ ജനസംഖ്യ സെൻസസ് പ്രകാരമുള്ള കണക്കുകൾ ലഘുവായിട്ടുള്ളവയും വളർച്ചാനിരക്ക് കുറഞ്ഞതായിട്ടാണ് കാണുന്നത്. ചെറുകിട വ്യവസായ മേഖലയും പരമ്പരാഗത തൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്നവർ വളരെ വിരളമാണ്. കേരളത്തിന്റെ മൊത്തം വികസന സ്ഥിതിവിശേഷം പരിശോധിക്കുകയാണെങ്കിൽ ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിലകൊള്ളുന്നു.