വാർഷിക പദ്ധതി
2026-27 വർഷിക പദ്ധതിയുടെ ഭാഗമായി കൃഷി മേഖലയിൽ നെൽ വിത്ത് വിതരണം, നെൽകൃഷിക്ക് കൂലി ചിലവ് സബ്സിഡി, സുഭിക്ഷ കേരളം പദ്ധതികൾ, നെല്ലിനും മറ്റു വിളകൾക്കും കളനാശിനി/കീടനാശിനി സബ്സിഡി, ഗ്രോബാഗ് വിതരണം, കുമ്മായത്തിന് സബ്സിഡി, പച്ചക്കറിതൈയും വിത്തുകളും സബ്സിഡിയായി നൽകൽ, ഫലവർഗ്ഗതൈ വിതരണം, വാഴ, നെല്ല്, പച്ചക്കറി, പയറുവർഗ്ഗങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയുടെ കൃഷി പ്രോത്സാഹനം, പാടശേഖര സമിതികൾക്ക് പിന്തുണ എന്നിവ ഉൾപ്പെടുന്നു. മൃഗസംരക്ഷണവും ക്ഷീരവികസനവും ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി, ആട് വിതരണം (ജനറൽ വിഭാഗം), മൃഗാശുപത്രികൾക്ക് മരുന്ന് വാങ്ങൽ, കന്നുകുട്ടികൾക്ക് കാലിത്തീറ്റ വിതരണം, ക്ഷീര കർഷകർക്ക് തൊഴുത്ത് കോൺക്രീറ്റ് ചെയ്യൽ, ബയോഗ്യാസ് പ്ലാന്റ് സ്ഥാപനം, പശു വിതരണം (ജനറൽ, എസ്.സി) എന്നിവ നടപ്പിലാക്കുന്നു. ആരോഗ്യ മേഖലയിൽ പെയിൻ & പാലിയേറ്റീവ് കെയർ, പകർച്ചവ്യാധി നിയന്ത്രണം, ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷൻ, ലാബ് റീ ഏജന്റ് വാങ്ങൽ, ഹോമിയോ, ആയുർവേദ ആശുപത്രികൾക്ക് മരുന്ന് വാങ്ങൽ എന്നിവ ഉൾപ്പെടുന്നു. ദാരിദ്ര്യ ലഘൂകരണത്തിനായി ലൈഫ് മിഷൻ, പി.എം.എ.വൈ ഭവനനിർമ്മാണം, മേൽക്കൂര റിപ്പയർ (ജനറൽ, എസ്.സി), വീട് പുനരുദ്ധാരണം എന്നിവ നടപ്പിലാക്കും. സാമൂഹ്യ ക്ഷേമ മേഖലയിൽ അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം, വൃദ്ധർക്ക് കട്ടിൽ, പകൽ വീട് നിർമ്മാണം, നേത്ര ചികിത്സ ക്യാമ്പുകൾ, ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങളും തൊഴിൽ പരിശീലനവും, ബഡ്സ് സ്കൂൾ സ്ഥാപനം, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനം, ബാലസഭകൾ, കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം, യോഗ പരിശീലനം എന്നിവ ഉൾപ്പെടുന്നു. വിദ്യാഭ്യാസ രംഗത്ത് എസ്.എസ്.എ വിഹിതം, എസ്.ടി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, സ്കോളർഷിപ്പുകൾ, പ്രഭാതഭക്ഷണം, സ്കൂൾ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വ പ്രവർത്തനങ്ങൾ, യോഗ, നാടക ക്ലാസുകൾ, ലൈബ്രറി സജീവമാക്കൽ, കൃഷി പ്രവർത്തനങ്ങൾ, നീന്തൽ പരിശീലനം, പി.എസ്.സി പരിശീലനം തുടങ്ങിയവ നടപ്പിലാക്കും. ചെറുകിട വ്യവസായ മേഖലയിൽ വനിതാ നേതൃത്വത്തിലുള്ള വിപണനകേന്ദ്രങ്ങൾ, പ്ലാസ്റ്റിക് ശേഖരണം, വിവിധ നിർമ്മാണ യൂണിറ്റുകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവ പ്രോത്സാഹിപ്പിക്കും. പട്ടികവർഗ്ഗ-പട്ടികജാതി വികസനത്തിനായി സ്കോളർഷിപ്പുകൾ, ലാപ്ടോപ്പുകൾ, ഭവന പുനരുദ്ധാരണം, തൊഴിൽ സഹായങ്ങൾ, സ്വയംതൊഴിൽ വായ്പകൾ, കമ്മ്യൂണിറ്റി ഹാൾ, വിദ്യാഭ്യാസ പ്രോത്സാഹനം എന്നിവ നടപ്പിലാക്കും. കൂടാതെ ഡ്രൈനേജ്, അഴുക്കുചാൽ, കുടിവെള്ളം, ശുചിത്വം, ഹരിത കർമ്മസേന ശക്തിപ്പെടുത്തൽ, മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് നിയന്ത്രണം, ജൽജീവൻ മിഷൻ എന്നിവ ഉൾപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി ജൈവവൈവിധ്യ ഉദ്യാനം, പച്ചത്തുരുത്ത് വികസനം, പ്ലാസ്റ്റിക് നിരോധനം, കാർബൺ ന്യൂട്രൽ പഞ്ചായത്ത് ലക്ഷ്യം, ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.