കാഴ്ചപ്പാടും ദൌത്യവും

കാഴ്‌ചപ്പാട് (Vision)
“സമഗ്ര വികസനവും സാമൂഹ്യനീതിയും ഉറപ്പാക്കി, അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തി, എല്ലാ ജനങ്ങൾക്കും സുരക്ഷിതവും സുസ്ഥിരവുമായ ജീവിതം ഒരുക്കുന്ന ഒരു മാതൃകാ ഗ്രാമപഞ്ചായത്തായി നേലപ്പിള്ളിയെ മാറ്റുക.”

ദൗത്യം (Mission)
* ജനകീയ ആസൂത്രണത്തിലൂടെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുക.
* കൃഷി, മൃഗസംരക്ഷണം, തൊഴിൽ മേഖലകൾ എന്നിവ ശക്തിപ്പെടുത്തി സാമ്പത്തിക പുരോഗതി ഉറപ്പാക്കുക.
* വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പാർപ്പിടം എന്നീ അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
* സാമൂഹ്യ ക്ഷേമ പദ്ധതികൾ പ്രാവർത്തികമാക്കി പിന്നാക്ക വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുക.
* ശുചിത്വം, മാലിന്യ നിർമാർജനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകുക.
* റോഡുകൾ, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.
* സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക.
* സുതാര്യതയും ഉത്തരവാദിത്തവും പുലർത്തുന്ന ജനസൗഹൃദ ഭരണ സംവിധാനം ഉറപ്പാക്കുക.