ഓപ്പറേഷൻ തൂഫാൻ 2.0
September 30, 2026
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിനായി ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളും തുടർപ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പും കേരള പോലീസും സംയുക്തമായി ആവിഷ്കരിച്ച “ഓപ്പറേഷൻ തൂഫാൻ 2.0” പദ്ധതിയുടെ ഭാഗമായി നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ 28/09/2026ന് കാലത്ത് 11 മണിക്ക് തൂഫാൻ ഫ്ലാഗ് ഉയർത്തുകയുണ്ടായി. ഫ്ലാഗ് ഉയർത്തിൽ ചടങ്ങിനു ശേഷം തൂഫാൻ പ്രതിജ്ഞ ,തൂഫാൻ വാര്യർ പ്രഖ്യാപനം ,ബോധവൽക്കരണ ക്ലാസ് /വീഡിയോ പ്രദർശനം എന്നിവ പോലീസ് വകുപ്പിന്റെ സഹകരണത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുകയുണ്ടായി.