ബഡ്ജറ്റ് റിപ്പോർട്ട് 2026-27
നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന ഒന്നാണ്. ബജറ്റിന്റെ തുടക്കത്തിൽ ₹35.87 ലക്ഷം രൂപയാണ് ആരംഭ ബാക്കി, തുടർന്ന് വിവിധ വരുമാന മാർഗങ്ങളിലൂടെ ഏകദേശം ₹380 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. ആകെ ചെലവ് ₹369 കോടി രൂപയായി കണക്കാക്കിയതിനാൽ ₹1.42 കോടി രൂപ മിച്ചമായി ശേഷിക്കുന്ന ബജറ്റാണിത് . ഇതിലൂടെ പഞ്ചായത്ത് സാമ്പത്തികമായി സ്ഥിരത പുലർത്തുന്നുവെന്ന് കാണാം. വരുമാനത്തിന്റെ വലിയൊരു പങ്ക് സർക്കാർ സഹായങ്ങളും ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഫണ്ടുകളുമാണ്. വയോജന പെൻഷൻ, വിധവ പെൻഷൻ, സ്ത്രീ സുരക്ഷാ പദ്ധതി തുടങ്ങിയവയ്ക്ക് വലിയ തുക അനുവദിച്ചിരിക്കുന്നു . എന്നാൽ പ്രോപ്പർട്ടി നികുതി, തൊഴിൽ നികുതി എന്നിവ പോലുള്ള സ്വന്തവരുമാനം കുറവായതിനാൽ പഞ്ചായത്ത് സർക്കാർ സഹായങ്ങളിൽ കൂടുതൽ ആശ്രയിക്കുന്നതായി മനസ്സിലാക്കാം . ചെലവുകളിൽ ജീവനക്കാരുടെ ശമ്പളവും ഭരണച്ചെലവുകളും പ്രധാന പങ്ക് വഹിക്കുന്നു. ശമ്പളം, അലവൻസ് തുടങ്ങിയവയ്ക്കായി വലിയ തുക ചെലവിടുന്നതോടൊപ്പം വൈദ്യുതി, വെള്ളം, പരിചരണം തുടങ്ങിയ പ്രവർത്തനച്ചെലവുകളും ശ്രദ്ധേയമാണ് . ദാരിദ്ര്യ നിർമാർജനം പോലുള്ള സാമൂഹ്യ പദ്ധതികൾക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. വികസന മേഖലയിൽ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പാർപ്പിടം എന്നിവ ഉൾപ്പെടുന്ന സേവന മേഖലക്ക് കൂടുതൽ തുക നീക്കിവെച്ചിട്ടുണ്ട് . കൂടാതെ റോഡ് വികസനം, ശിശു വികസനം, മാലിന്യ നിർമാർജനം എന്നിവയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട് . എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചിലവ് കുറവായിരിക്കുന്നു എന്നത് ശ്രദ്ധേയമാണ് ആകെ നോക്കുമ്പോൾ, ഈ ബജറ്റ് സാമൂഹ്യ ക്ഷേമം മുൻനിര്ത്തി്യുള്ളതും സർക്കാർ സഹായങ്ങളെ ആശ്രയിച്ചുള്ളതുമായ ഒരു ബജറ്റാണ്. അതേസമയം സ്വന്തവരുമാനം വർധിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ ശ്രദ്ധ നൽകാനും സാധ്യതയുണ്ട്